29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur കാശ്മീരിലെ ഭീകരാക്രമണം ഹിന്ദു – മുസ്ലിം പ്രശ്നമാക്കി അവതരിപ്പിക്കുന്നത് തെറ്റ്: എളമരം കരീം

കാശ്മീരിലെ ഭീകരാക്രമണം ഹിന്ദു – മുസ്ലിം പ്രശ്നമാക്കി അവതരിപ്പിക്കുന്നത് തെറ്റ്: എളമരം കരീം

67

കാശ്മീരിലെ ഭീകരാക്രമണത്തെ ഹിന്ദു – മുസ്ലിം പ്രശ്നമാക്കി അവതരിപ്പിക്കുന്നത് തെറ്റാണെന്ന് സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമിയും തൊഴിലാളി വര്‍ഗ താത്പര്യത്തിന് വിരുദ്ധമായ പ്രസ്ഥാനങ്ങളാണെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ച യോഗത്തില്‍ ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി ആര്‍ ജയപ്രകാശ് അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!