ശക്തമായ ഇടിമിന്നലില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു

തിങ്കളാഴ്ച്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കുന്നംകുളം – വടക്കാഞ്ചേരി റോഡിലെ ഗുഡ് ഷെപ്പേഡ് സ്‌ക്കൂളിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു.
രാത്രി 8 മണിയോടെയായിരുന്നു സംഭവം. മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. കുന്നംകുളത്തു നിന്നും അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. മേഖലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

ADVERTISEMENT