28.1 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ തീപിടിത്തം ; നാല് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം, മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ തീപിടിത്തം ; നാല് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം, മനുഷ്യാവകാശ കമ്മീഷന്‍

തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് ഇരുചക്രവാഹനങ്ങള്‍ കത്തി നശിച്ച സംഭവം, നഷ്ടപരിഹാര തുക അനുവദിക്കുവാന്‍ റെയില്‍വേ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയില്‍ നാല് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിസരത്ത് 500ലധികം ഇരുചക്രവാഹനങ്ങള്‍ കത്തി നശിച്ച സംഭവത്തില്‍ നഷ്ടപരിഹാര തുക റെയില്‍വേയുടെ ഭാഗത്തില്‍ നിന്ന് അനുവദിക്കുവാന്‍ യാതൊരു നടപടിയും ഇല്ലെന്നുള്ള പരാതിയില്‍ നാല് ആഴ്ചക്കകം റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ഇത് സംബന്ധിച്ച് നല്കിയ പരാതിയിലാണ് കമ്മീഷന്‍ അംഗം വി ഗീത റെയില്‍വേയോട് റിപ്പോര്‍ട്ട് തേടിയത്.

ADVERTISEMENT
error: Content is protected !!