തിങ്കളാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടി മേഖലയില്‍ വ്യാപക നാശനഷ്ടം. വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി കാലുകള്‍ തകര്‍ന്നു. എരുമപ്പെട്ടി, തിച്ചൂര്‍, നെല്ലുവായ് മുരിങ്ങത്തേരി പ്രദേശങ്ങളിലാണ് മരങ്ങള്‍ വീണത്. നെല്ലുവായ് പട്ടാമ്പി റോഡില്‍ മുരിങ്ങത്തേരിയില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പഞ്ചായത്ത് മെമ്പര്‍ എന്‍.പി.അജയന്റെ നേതൃത്വത്തില്‍ നാട്ടുകാരും വടക്കാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ. നിതീഷിന്റെ നേതൃത്വത്തില്‍ മരം മുറിച്ച് നീക്കി. പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി തകരാറുകള്‍ പരിഹരിക്കുന്നുണ്ട്.