കുന്നംകുളത്ത് സ്വകാര്യ ബസ് മറിഞ്ഞു; പത്തിലേറെ പേര്‍ക്ക് പരിക്ക്

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ, പട്ടാമ്പി റോഡില്‍ നിന്നും പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന വണ്‍വേ റോഡില്‍, തുറക്കുളം മാര്‍ക്കറ്റിന് സമീപമാണ് അപകടം. പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് വരികയായിരുന്ന മയില്‍ വാഹനം എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് വലതുഭാഗത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. ബസിന്റെ വലതുഭാഗത്ത് ഇരുന്നവര്‍ക്കാണ് തോട്ടിലേക്ക് വീണും മറ്റു പരിക്കേറ്റിട്ടുള്ളത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും, സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. കുന്നംകുളം പോലീസും അഗ്‌നി ശമന സേന അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 

UPDATING……..

ADVERTISEMENT