മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി ഐഎന്‍ടിയുസി എരുമപ്പെട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ചുമട്ടു തൊഴിലാളി യൂണിയന്‍ അംഗങ്ങളുടെ തൊഴിലാളി സംഗമം നടത്തി. യൂണിയന്‍ പ്രസിഡന്റ് ടി.കെ.ദേവസി ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് പി.എസ് സുനീഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.എം നിഷാദ്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് സുന്ദരന്‍ ചിറ്റണ്ട, എം.സി ഐജു, ടി.കെ ഭാസ്‌കരന്‍, ഇ.ടി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെ ദേവസി (പ്രസിഡന്റ്), പി.എസ് സുനീഷ് (വൈസ് പ്രസിഡന്റ്), എം.സി ഐജു (സെക്രട്ടറി), എം.എം സിറാജുദ്ദീന്‍ (ജോയിന്റ് സെക്രട്ടറി), ഇ.ടി ഫിലിപ്പ്, ടി.എം വിന്‍സെന്റ്, എന്‍.എം ഗിരീഷ് തുടങ്ങിയവരെ യൂണിറ്റ് ലീഡര്‍മാരായും തിരഞ്ഞെടുത്തു.