ഗ്രാസ്വേ സോക്കര്‍ലീഗ് നാലാം എഡീഷന് തുടക്കമായി

ഗ്രാസ്വേ ഗ്രാമ്യ സംസ്‌കൃതി വേലൂരിന്റെ ആഭിമുഖ്യത്തില്‍ ഗ്രാസ്വേ സോക്കര്‍ലീഗ് നാലാം എഡീഷന് തുടക്കമായി. ‘ലഹരി വസ്തുക്കളെ അകറ്റി നിര്‍ത്താന്‍, ഫുട്‌ബോളിനെ ലഹരിയാക്കാം’ എന്ന ആശയത്തോടെ ഗ്രാസ്വേ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തൃശൂര്‍ ജില്ലാ പഞ്ചായത്ത് എരുമപ്പെട്ടി ഡിവിഷന്‍ അംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു ഗ്രാസ്വേ പ്രസിഡന്റ് രാം പാണ്ഡേ അധ്യക്ഷനായി. എക്‌സ്സൈസ് പ്രിവന്റീവ് ഓഫീസര്‍ വിനോദ് കെ.എം. ലഹരി വിരുദ്ധ സന്ദേശം നല്‍കി. സംഘാടനത്തിന് മേജോ എ.ജെ. നേതൃത്വം നല്‍കി. ചടങ്ങില്‍ സെക്രട്ടറി റിന്‍സി തോമസ് നന്ദി പറഞ്ഞു. മെയ് 25 വരെ മത്സരങ്ങള്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ADVERTISEMENT