വേലൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്കായുള്ള അനുബന്ധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കസേര, അലമാര, വെയിംഗ് മെഷീന്‍ എന്നിവയാണ് വിതരണം ചെയ്തത്. വെള്ളാറ്റഞ്ഞൂര്‍ 85 നമ്പര്‍ അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍ അദ്ധ്യക്ഷയായി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.എഫ് ജോയ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ദിലീപ് കുമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സഹീറ തുടങ്ങിയവര്‍ സംസാരിച്ചു.