30.4 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kechery പാറന്നൂര്‍ സെന്റ് ജോസഫ് ഇടവക ദേവാലയത്തിലെ സംയുക്ത തിരുന്നാളിന് തുടക്കമായി

പാറന്നൂര്‍ സെന്റ് ജോസഫ് ഇടവക ദേവാലയത്തിലെ സംയുക്ത തിരുന്നാളിന് തുടക്കമായി

69

പാറന്നൂര്‍ സെന്റ് ജോസഫ് ഇടവക ദേവാലയത്തിലെ സംയുക്ത തിരുന്നാളിന് തുടക്കമായി. ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ
സെബാസ്റ്റ്യാനോസിന്റെയും സംയുക്ത തിരുന്നാളാണ് വ്യാഴം,വെള്ളി ദിവസങ്ങളിലായി ആഘോഷിക്കുന്നത്.വ്യാഴാഴ്ച്ച രാവിലെ ദിവ്യബലിയും പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും നൊവേനയും കുടുംബ കൂട്ടായ്മകളിലേക്കുള്ള അമ്പ് ,വള എന്നിവയുടെ വെഞ്ചിരിപ്പും വിശുദ്ധരുടെ രൂപം എഴുന്നെള്ളിപ്പുമുണ്ടായി. വൈകീട്ട് തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം 6.30 ന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഫാ.ഷെല്‍ബിന്‍ മാണിക്യത്താന്‍ നിര്‍വ്വഹിക്കും.

 

 

ADVERTISEMENT
error: Content is protected !!