30.4 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Chavakkad കച്ചവടത്തിന്റെ ബാലപാഠം പകര്‍ന്ന് നാല്‍വര്‍ സംഘം

കച്ചവടത്തിന്റെ ബാലപാഠം പകര്‍ന്ന് നാല്‍വര്‍ സംഘം

72

കച്ചവടത്തിന്റെ ബാലപാഠം പകര്‍ന്ന് നാല്‍വര്‍ സംഘം. അവധിക്കാലം ആഘോഷിച്ചു തീര്‍ക്കേണ്ട സമയം ഇവര്‍ മറ്റൊരു തിരക്കിലാണ്. അറിവിന്റെ ലോകത്തില്‍ നിന്നും കുറച്ച് സമയം കച്ചവടത്തിനായി മാറ്റിവെച്ചിരിക്കുകയാണ് ഈ മിടുക്കര്‍. ചാവക്കാട് എം.ആര്‍.ആര്‍.എം. സ്‌കൂളിലെ എട്ടും, ഒമ്പതും ക്ലാസുകളിലെ വിദ്യാര്‍ത്ഥികളായ അഭിനന്ദ്, ആര്യന്‍, ഷബില്‍ സംഘത്തിലെ തലവന്‍ എന്ന് വിശേഷിപ്പിക്കുന്ന ആയിഷ് എന്നിവരാണ് കച്ചവടക്കാര്‍.തിരക്ക് കുറഞ്ഞ റോഡ് ആണെങ്കിലും ഇതിലൂടെ പോകുന്ന യാത്രക്കാര്‍ ഈ കൊച്ചുസംരംഭകരെ പിന്തുണയ്ക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT
error: Content is protected !!