23.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Kunnamkulam കിഴൂരില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് തെങ്ങ് വീണു

കിഴൂരില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് തെങ്ങ് വീണു

118

ശക്തമായ കാറ്റില്‍ കിഴൂരില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് തെങ്ങ് വീണു. കിഴൂര്‍ ചൊവ്വലത്ത് ചന്ദ്രന്റെ വീടിനു മുന്നിലെ വൈദ്യുതി ലൈനിന് മുകളിലേക്കാണ് തെങ്ങ് വീണത്. വ്യാഴാഴ്ച്ച രാവിലെ 11 ഓടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ മുറ്റത്തു നിന്നിരുന്ന തെങ്ങ് ശക്തമായ കാറ്റില്‍ കടപൊട്ടിയതിനെ തുടര്‍ന്ന് എതിരെയുള്ള ചന്ദ്രന്റെ വീടിനു മുന്നിലെ വൈദ്യുതി ലൈനിന് മുകളില്‍ വീഴുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ സമയോചിതമായ ഇടപെടല്‍ കാരണം അപകടം ഒഴിവായി. നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മണിക്കൂറുകളോളം മേഖലയില്‍ വൈദ്യുതി തടസപ്പെടും.

ADVERTISEMENT
error: Content is protected !!