കര്‍ക്കിടക മാസത്തില്‍ നാലമ്പലദര്‍ശനത്തിന് തുല്ല്യമാണ് ഇവിടുത്തെ ദര്‍ശനം. ക്ഷേത്രത്തിന്റെ ഭരണചുമതല ജനങ്ങളുടെ പങ്കാളിത്തത്തോടെ ശ്രീരാമസ്വാമി ക്ഷേത്രം ട്രസ്റ്റാണ് നടത്തുന്നത്. ജൂലൈ 16 മുതല്‍ ആഗസ്റ്റ് 17 വരെ എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, പാല്‍പായസ നിവേദ്യം, വിശേഷാല്‍ പൂജകള്‍ , രാമായണ പാരായണം, അന്നദാനവും വൈകീട്ട് ഉപദേവതകളായ തിരുമന്ധാംകുന്ന് ഭഗവതിക്കും, പരമശിവനും ചുറ്റുവിളക്ക് ഭഗവതിസേവ എന്നിവയും നടക്കും. ഓഗസ്റ്റ് മാസം 3-ാം തീയതി ശനിയാഴ്ച്ച രാവിലെ ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ തന്ത്രി പൂജ, ശ്രീരാമസ്വാമിക്ക് ഒരു കുടം പാല്‍പായസ നിവേദ്യം ഹനുമാന്‍ സ്വാമിക്ക് ഒരു പറ കുഴച്ച അവല്‍ നിവേദ്യം മുതലായവയും, വൈകീട്ട് നാറാസ് ഡോ : ഇട്ടിരവി നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പുണര്‍തംവാരം തുടര്‍ന്ന് വാരസദ്യ എന്നിവയും ഉണ്ടാകും. ക്ഷേത്ര ഊരാളന്‍ ശശിധര രാജ, പ്രഭാകരന്‍ ഏര്‍ത്ത്, അഡ്വ. കരുണപ്രസാദ്, ആനന്ദന്‍ കരുമത്തില്‍, ജയനാരായണന്‍ കോലഴി, ദിലീപ് തലപ്പിള്ളി, വിനോദ് കണിശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കും.