കക്കൂസ് മാലിന്യം നഗര കേന്ദ്രത്തിലേക്ക് ഒഴുകിയതിനെ തുടര്‍ന്ന് കുന്നംകുളം പഴയ ബസ് സ്റ്റാന്റ് കെട്ടിടത്തിലെ കംഫര്‍ട്ട് സ്റ്റേഷന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പൂട്ടിച്ചു. വെള്ളിയാഴ്ച് ഉച്ചയോടെയാണ് കംഫര്‍ട്ട്സ്റ്റേഷന്റെ പുറകിലെ പൈപ്പ് പൊട്ടി മാലിന്യം നിറഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്. കെട്ടിടത്തിന് താഴെ യൂണിയന്‍ ഷെഡിന് സമീപത്ത് നിന്നാണ് കക്കൂസ് മാലിന്യം പുറത്തേക്ക് തള്ളുന്നത്.
ഈ മലിനജലം കെട്ടിടത്തിന് സമീപത്തെ വ്യാപാര കേന്ദ്രങ്ങള്‍ക്ക് മുന്നിലൂടെയാണ് ഒഴുകുന്നത്. ഇതേ തുടര്‍ന്ന് വ്യാപാരികള്‍ നിരവധി തവണ നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി നടപടിയെടുക്കാതിരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ബിജു സി ബേബി, ഷാജി ആലിക്കല്‍ എന്നിവര്‍ പ്രതിഷേധിച്ച് കംഫര്‍ട്ട് സ്റ്റേഷന്‍പൂട്ടിച്ചത്.