ടീന്‍ ഇന്ത്യ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പിലാവ് അന്‍സാര്‍ ക്യാമ്പസില്‍ തഹ്‌സീന്‍ വിനോദ വിജ്ഞാന ദ്വിദിന ക്യാമ്പിന് തുടക്കമായി. ജമാഅത്തെ ഇസ്ലാമി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഷംസുദ്ദീന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടീന്‍ ഇന്ത്യ തൃശ്ശൂര്‍ ജില്ലാ കോഡിനേറ്റര്‍ ബാബു നസീര്‍ അധ്യക്ഷത വഹിച്ചു.മലര്‍വാടി ജില്ലാ കോഡിനേറ്റര്‍ ഐ.മുഹമ്മദാലി, എസ്.ഐ.ഒ. തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റാജിം മുഹമ്മദ്, ടീന്‍ ഇന്ത്യ തൃശ്ശൂര്‍ ജില്ലാ ക്യാപ്റ്റന്‍ എ.ഫവാസ്, ട്രഷറര്‍ പി.എച്ച്. ഹാഷിം, ആബിദ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് പരിശീലകന്‍ എം.കെ.ഫാസില്‍ ക്ലാസ്സെടുത്തു. റ്റി.എ.നദ , എം.കെ.ഷഹരിയാര്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. ഫാത്തിമ്മ, താജുദ്ദീന്‍ മൗലവി, സാദിഖ് അണ്ടത്തോട് , ജാസ്മിന്‍ എം.എച്ച്., കെന്‍സാ സലാഹുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.