സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

പുന്നൂക്കാവ് വാരിയേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ലെന്‍സ് ആര്‍ട്ട് ഒപ്റ്റിക്‌സും സംയുക്തമായി സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച്ച പുന്നോക്കാവ് സെന്ററില്‍ നടത്തിയ ചടങ്ങില്‍ റെറ്റിന തിമിര രോഗനിര്‍ണയം, കണ്ണട ഒഴിവാക്കാനുള്ള നാസിക് ചികിത്സ പരിശോധന, ഫാമിലി ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡ്, ഗ്ലൂക്കോമ നിര്‍ണയം എന്നിവ ഉണ്ടായിരുന്നു. ഡോക്ടര്‍ റാണി മേനോന്‍ മാക്‌സി വിഷനുമായി സഹകരിച്ചാണ് നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചത്. പി.ആര്‍.ഒ. ജിത്തുവിന്റെ നേതൃത്വത്തില്‍ ഒപ്ടിമെട്രിസ്റ്റ് പി.വി. ഐശ്വര്യ ചികിത്സാ ക്യാമ്പിന് നേതൃത്വം നല്‍കി. വാരിയേഴ്സ് ക്ലബ് അംഗങ്ങളായ രക്ഷാധികാരി നസീര്‍ പുന്നൂക്കാവ്, സെക്രട്ടറി കെ.പി. സഹിന്‍ഷ, പ്രസിഡണ്ട് ടി.പി.ആദില്‍, പി.ദിലു, നിഷാം, മറ്റു ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT