വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ കത്തി നശിച്ചു. പെരുമ്പിലാവ് മണിയറക്കോട് പുളിച്ചാറത്ത് യാസിറിന്റെ വീട്ടിലെ സ്‌കൂട്ടറാണ് കത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പുക ഉയരുന്നതു കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പൂട്ടിക്കിടക്കുന്ന വിടിനു മുന്നില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ കത്തിയതില്‍ ദുരൂഹത കാണിച്ച് കുന്നംകുളം പോലിസില്‍ ബന്ധുക്കള്‍ പരാതി നല്‍കി.