കുന്നംകുളം ബഥനി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബഥാന്യാ ഫിനിഷിങ് സ്കൂള്‍ രണ്ടാം സീസണ് തുടക്കമായി. ബഥനി സെന്റ്. ജോണ്‍സ് സ്കൂളില്‍ ആരംഭിച്ച രണ്ടാം സീസണിന്റെ ഉദ്ഘാടനം കുന്നംകുളം എസ്.എച്ച്.ഒ.-യു.കെ.ഷാജഹാന് നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ബെഞ്ചമിന്‍ ഒ.ഐ.സി. അധ്യക്ഷനായി. ബഥനി സെന്റ്. ജോണ്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.യാക്കോബ് ഒ.ഐ.സി., ബ്ലമിങ് ബഡ്സ് ബഥാന്യസ്കൂള് പ്രിന്‍സിപ്പല്‍ സി. ഷെബാ ജോര്‍ജ്, ഫാ.റിനുമോന് തുടങ്ങിയവര്‍ സംസാരിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളെ സംബന്ധിച്ച് പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും.