കടങ്ങോട് അരിക്കാട്ട്കുണ്ടില്‍ ശനിയാഴ്ച് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു. അരിക്കാട്ടില്‍ വിനോദിന്റെ ഷീറ്റ് മേഞ്ഞ വീടാണ് തകര്‍ന്നത്. കാറ്റില്‍ വീടിന് തൊട്ടടുത്ത് നിന്നിരുന്ന മരം കടപുഴകി വീഴുകയായിരുന്നു. വീടിന്റെ മേല്‍കൂരയും ഒരു വശവും പൂര്‍ണ്ണമായും തകര്‍ന്നു. വീട് തീര്‍ത്തും വാസയോഗ്യമല്ലാതായി തീര്‍ന്നു. വീനോദ് മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. സംഭവസമയം വിനോദ് വീട്ടിലുണ്ടായിരുന്നില്ല. പഞ്ചായത്ത് മെമ്പര്‍ ബീന രമേഷ് സ്ഥലം സന്ദര്‍ശിച്ചു.