മുസ്ലിം ലീഗ് മരത്തംകോട് മേഖല കണ്‍വന്‍ഷന്‍ നടന്നു. സംസ്ഥാന സമിതി അംഗം ഇ.പി.കമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.കെ.സൈഫുദ്ധീന്‍ അധ്യക്ഷനായി. കരീം പന്നിത്തടം മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മരത്തന്‍കോട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ കെ.എഫ്. ആന്‍മരിയ, നിയ നസ്രിന്‍, എരുമപ്പെട്ടി സ്‌കൂളിലെ ഗൗതം കൃഷ്ണ , ബികോം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ മുഹമ്മദ് സിനാന്‍, മദ്‌റസ പത്താം ക്ലാസ് പരീക്ഷയി ഫസ്റ്റ് ക്ലാസ് നേടിയ മരത്തംകോട് നൂറുല്‍ ഹുദാ മദ്‌റസ വിദ്യാര്‍ത്ഥിയായ മുഹമ്മദ് സനത് എന്നിവരേയും മൊമെന്റോ നല്‍കി അനുമോദിച്ചു. കെ.സി.മൊയ്തുട്ടി, എം.എസ്. ബഷീര്‍,ഗഫൂര്‍ കടങ്ങോട്, ഹാമീദ് ദാരിമി, ജൂറൈജ് വാഫി, ഹബീബ് കോയ തങ്ങള്‍, മുഹമ്മദ് കോയതങ്ങള്‍, എന്‍.എം. മൊയ്തുകുട്ടി, അലി വെള്ളറക്കാട്, ഷെബിന്‍ ഷെഫീഖ് എന്നിവര്‍ സംസാരിച്ചു.