പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്‍ എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. മങ്ങാട് നിന്നും ആരംഭിച്ച പ്രകടനം നെല്ലുവായി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റിയംഗം എം.എസ്. സിദ്ധന്‍ അധ്യക്ഷനായി. കോഡിനേഷന്‍ പഞ്ചായത്ത് കണ്‍വീനര്‍ പി.ടി. ദേവസി,പി.ബി.ബിബിന്‍, പി.എ.ബൈജു, കെ. സി.രാജന്‍,പി.എ.ഗിരിജന്‍,സി.എം അജയന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT