അക്കിക്കാവില്‍ നിയന്ത്രണം വിട്ട ഗ്യാസ് വിതരണ വാഹനമിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. സൈക്കിള്‍ യാത്രികനായ 10-ാം ക്ലാസ് വിദ്യാര്‍തഥി കൊരട്ടിക്കര കൊച്ചുപറമ്പില്‍ മെഹബൂബിന്റെ മകന്‍ അല്‍ഫൗസാനാണ് സാരമായി പരിക്കേറ്റത്. വിദ്യാര്‍ഥിയെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്കിക്കാവ് ജംഗഷനിലാണ് അപകടം. ഗ്യാസ് വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്കിക്കാവ് ടി എം എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അല്‍ഫാസ്.