എരുമപ്പെട്ടിയിലെ തിരുഹൃദയ ഫൊറോന പള്ളിയിലെ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ദിനത്തോടനുബന്ധിച്ച് നടത്തുന്ന കൃപാഗ്‌നി കണ്‍വെന്‍ഷന്‍ ആരംഭിച്ചു. പ്രശസ്ത വചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ ആണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. പള്ളി വികാരി ഫാദര്‍ ജോഷി ആളൂര്‍, സഹവികാരി ഫാദര്‍ ജീസ് അക്കരപ്പറ്റ്യേക്കല്‍, ഡിക്കന്‍ ബിന്‍സ് മുട്ടത്തില്‍, മദര്‍ സിസ്റ്റര്‍ വിനീത മാത്യു, നടത്തുകരന്‍ എം.വി ഷാന്റോ, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ കെ.സി ഡേവിസ്, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ സി.കെ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മെയ് 25 വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുക. ജൂണ്‍ 26, 27 തീയതികളില്‍ ആയാണ് തിരുനാള്‍ ആഘോഷിക്കുന്നത്.