പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നവാഹയജ്ഞത്തിന് തുടക്കമായി

പെരുമ്പിലാവ് പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി നടത്തുന്ന ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. മെയ് 31 നാണ് പ്രതിഷ്ഠാദിന മഹോത്സവം. വ്യാഴാഴ്ച വൈകീട്ട് യജ്ഞാചാര്യന്‍ ഗുരുവായൂര്‍ മണികണ്ഠ വാര്യരെ പൂത്താലത്തിന്റെ അകമ്പടിയോടെ ആചാര്യവരണം നടത്തി വേദിയിലേക്കാനയിച്ചു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പാലക്കാട്ടിരി നാരയണന്‍ നമ്പൂതിരിപ്പാടും ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ എമ്പ്രാന്തിരിയും ചേര്‍ന്ന് ദീപം കൊളുത്തി ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കം കുറിച്ചു.

മണികണ്ഠ വാര്യര്‍ ദേവീ മാഹാത്മ്യപാരായണം നടത്തി. മെയ് 23 മുതല്‍ 31 വരെ യഞ്ജ മണ്ഡപത്തില്‍ ഭഗവതിക്ക് പ്രത്യക പൂജകളും, ദിവസവും ഭക്തര്‍ക്ക് പ്രസദ ഉട്ടും, ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് , പറവെപ്പ് തുടങ്ങിയ ചടങ്ങുകളും നടക്കും. നവാഹയജ്ഞത്തിന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ നേതൃത്വം നല്‍കും.

ADVERTISEMENT