വിരമിക്കുന്ന വെള്ളാറ്റഞ്ഞൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.എ.ഉണ്ണികൃഷ്ണന് യാത്രയയപ്പ് നല്‍കി

27 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി വിരമിക്കുന്ന വെള്ളാറ്റഞ്ഞൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.എ.ഉണ്ണികൃഷ്ണന് യാത്രയയപ്പ് നല്‍കി. എ.സി.മൊയ്തീന്‍ എം.എല്‍.എ പൊന്നാടയണിയിച്ച് ഉപഹാരം സമര്‍പ്പിച്ചു. ബാങ്ക് പ്രസിഡന്റ് ടി.എം.വേണു അധ്യക്ഷനായി. വടക്കാഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, ഡോ.കെ.ഡി. ബാഹുലേയന്‍, ബ്ലോക്ക് മെമ്പര്‍മാരായ ലളിത ഗോപി, സ്വപ്ന റഷീദ്, ബാങ്ക് വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കാമ്പുറത്ത്, സെക്രട്ടറി ഇന്‍ ചാര്‍ജ് സി.എന്‍.ജെന്നി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT