വേലൂര്‍ ജീവജ്വാല അക്കാദമി ഓഫ് ആര്‍ട്‌സ് നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച ‘ടാലന്റ് ഹണ്ട്’ കുട്ടികള്‍ക്കുള്ള വ്യക്തിത്വ നൈപുണ്യ വികസന ശില്‍പശാല ആര്യംപാടം സര്‍വോദയം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. ക്യാമ്പ് കോഡിനേറ്റര്‍ കെ.വി. ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വടക്കാഞ്ചേരി നഗരസഭ വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ അനൂപ് കിഷോര്‍ ശില്‍പശാലയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള കലാമണ്ഡലം പ്രൊഫസര്‍ ഡോ: രചിത രവി മുഖ്യാതിഥിയായി. ബോധവത്ക്കരണ ക്ലാസുകള്‍, പ്രകൃതി പഠന യാത്രകള്‍, സ്വയം സംരക്ഷണ മാര്‍ഗങ്ങള്‍, കലാപരിപാടികള്‍ എന്നിവ ഉണ്ടായി. അക്കാദമി അഡ്മിനിസ്ട്രറ്റീവ് ഡയറക്ടര്‍ ജീവ റോസ്.ബി, സിനിമ സംവിധായകന്‍ സന്തോഷ് കല്ലാറ്റ്, നോവലിസ്റ്റ് ജോസെ ലിയോണ്‍സ്, സിനിമ നടന്‍ ജോണ്‍ ക്ലാരനെറ്റ്, ക്യാമ്പ് ഡയറക്ടര്‍ ബിഞ്ചു ജേക്കബ് സി, ചീഫ് ഗ്രൂമര്‍ പ്രേം പ്രകാശ് ലൂയീസ് തുടങ്ങിയവര്‍ സംസാരിച്ചു.