25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam മന്നലാംകുന്ന് ബീച്ചില്‍ അടിഞ്ഞ ഡോള്‍ഫിന്റെ ജഡം സംസ്‌ക്കരിച്ചു

മന്നലാംകുന്ന് ബീച്ചില്‍ അടിഞ്ഞ ഡോള്‍ഫിന്റെ ജഡം സംസ്‌ക്കരിച്ചു

119

മന്നലാംകുന്ന് ബീച്ചില്‍ അടിഞ്ഞ ഡോള്‍ഫിന്റെ ജഡം യാസീന്‍ പള്ളി മയ്യിത്ത് പരിപാലന കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്‌ക്കരിച്ചു. ഏഴടിയോളം നീളമുള്ള ഒരാഴ്ച്ച പഴക്കമുള്ള ചീഞ്ഞളിഞ്ഞ ഡോള്‍ഫിന്‍ ആണ് കരക്കടിഞ്ഞിരുന്നത്. ഇതോടെ പ്രദേശത്ത് ദുര്‍ഗന്ധം വ്യാപിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കടല്‍ തീരത്തോട് ചേര്‍ന്ന് വലിയ കുഴിയെടുത്ത് അതില്‍ സംസ്‌കരിക്കുകയായിരുന്നു. യാസീന്‍ പള്ളി മയ്യിത്ത് പരിപാലന കമ്മിറ്റി പ്രവര്‍ത്തകരായ കെ.കെ.അക്ബര്‍, നിസാര്‍ കിഴക്കൂട്ട്, മന്‍സൂര്‍ ആലത്തയില്‍, റംഷാദ്, അബൂബക്കര്‍ പാലക്കല്‍, താഹിര്‍, ഹംസത്, കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകരായ ഹംസു പാലക്കല്‍, അലിക്കുട്ടി, കമറു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!