28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty അപകട ഭീഷണിയായി നില്‍ക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റണം: കോണ്‍ഗ്രസ്

അപകട ഭീഷണിയായി നില്‍ക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റണം: കോണ്‍ഗ്രസ്

വടക്കാഞ്ചേരി – കുന്നംകുളം പാതയുടെ ഇരുവശങ്ങളിലായി യാത്രികര്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റണമെന്ന് കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും പൊട്ടിവീണ് ജനജീവന് ഭീഷണിയായേക്കാവുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ പഞ്ചായത്ത് , പി.ഡബ്ലു.ഡി. അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. നിരവധി ആളുകള്‍ ദിവസേന യാത്ര ചെയ്യുന്നതും ഓട്ടോ പാര്‍ക്ക്, ബസ്റ്റോപ്പ് അടക്കം സമീപത്തുള്ളതുമായ ഇടങ്ങളിലെ മരക്കൊമ്പുകള്‍ വെട്ടിമാറ്റാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് സമരക്കാര്‍ കൂട്ടിച്ചേര്‍ത്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷറഫു പന്നിത്തടം, വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ദിനേശന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് സലാം വലിയകത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രഞ്ജു താരു, മണ്ഡലം ട്രഷറര്‍ ആന്റോ പാലയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!