25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam അഞ്ഞൂര്‍ – കോട്ടപ്പടി റോഡില്‍ മാലിന്യം തള്ളി

അഞ്ഞൂര്‍ – കോട്ടപ്പടി റോഡില്‍ മാലിന്യം തള്ളി

129

അഞ്ഞൂര്‍ – കോട്ടപ്പടി റോഡില്‍ പഞ്ചായത്ത് കിണറിന് സമീപം ഭക്ഷണാവശിഷ്ടങ്ങള്‍ റോഡില്‍ വലിച്ചെറിഞ്ഞത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് രാത്രി സമയങ്ങളില്‍ മാലിന്യം തള്ളുന്നതെന്ന് പറയുന്നു. ഭക്ഷണാവശിഷ്ടങ്ങള്‍ക്കൊപ്പം ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലേറ്റ്, ഗ്ലാസ് എന്നിവയും പേപ്പര്‍ ടേബിള്‍ വിരിയും കൊണ്ട് വന്ന് തള്ളിയിട്ടുണ്ട്. ഇതിന് മുകളിലൂടെ വാഹനങ്ങള്‍ കയറി ഇറങ്ങി റോഡിലും പരിസരത്തും വൃത്തിഹീനമായി കിടക്കുകയാണ്. ഗുരുവായൂര്‍ നഗരസഭയുടെയും, വടക്കേക്കാട് പഞ്ചായത്തിന്റെയും അതിര്‍ത്തിയിലാണ് മാലിന്യം തള്ളുന്നത് നിര്‍ബാധം തുടരുന്നത്. അധികൃതര്‍ ഇടപെട്ട് പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
error: Content is protected !!