24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Perumpilavu ശക്തമായ കാറ്റില്‍ മരക്കൊമ്പ് റോഡിലേക്ക് പൊട്ടിവീണു

ശക്തമായ കാറ്റില്‍ മരക്കൊമ്പ് റോഡിലേക്ക് പൊട്ടിവീണു

ശക്തമായ കാറ്റില്‍ മരക്കൊമ്പ് റോഡിലേക്ക് പൊട്ടിവീണു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ മസ്ജിദുല്‍ ഹുദക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന്റെ കൊമ്പ് പൊട്ടി റോഡില്‍ പതിച്ചത്. റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനാഗംങ്ങളും ചേര്‍ന്ന് മര്‍ക്കൊമ്പ് മുറിച്ചു മാറ്റിയതിനുശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. റോഡിലേക്ക് ചാഞ്ഞു അപകടാവസ്ഥയിലുള്ള മരശിഖരങ്ങള്‍ മുറിച്ചു മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പലരും പാലിക്കാത്തതാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നത്.

ADVERTISEMENT
error: Content is protected !!