27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Perumpilavu ഫാം ഫെഡ് തട്ടിപ്പ് ഗുരുവായൂരും; ലക്ഷങ്ങള്‍ തട്ടിയതായി പരാതി

ഫാം ഫെഡ് തട്ടിപ്പ് ഗുരുവായൂരും; ലക്ഷങ്ങള്‍ തട്ടിയതായി പരാതി

125

ഫാം ഫെഡ് തട്ടിപ്പില്‍ ഗുരുവായൂരും പരാതി. സദേണ്‍ ഗ്രീന്‍ ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനം, നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഗുരുവായൂര്‍ മാങ്ങോട്ട് അപ്പാര്‍ട്ട്‌മെന്റിനടുത്ത് കണ്ടിരുത്തി വീട്ടില്‍ കൃഷ്ണദാസാണ് പരാതിയുമായി രംഗത്തെത്തിയത്. തന്റെ കയ്യില്‍ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്തതായി കൃഷ്ണദാസ് പറഞ്ഞു. ഗുരുവായൂര്‍ സ്വദേശികളായ വാണി വിലാസ് വീട്ടില്‍ രഘു നന്ദനന്‍, മകനും സ്ഥാപനത്തിന്റെ ജനറല്‍ മാനേജരുമായ രഞ്ജി എന്നിവര്‍ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഉയര്‍ന്ന പലിശ നിരക്കില്‍ പ്രതിമാസം പലിശ തരാമെന്നും, കൂടാതെ നിക്ഷേപിച്ച തുക കാലാവധിക്ക് ശേഷം തിരിച്ചുതരാമെന്നും പറഞ്ഞ് പണം തട്ടുകയായിരുന്നുവെന്ന് കൃഷ്ണദാസ് പറയുന്നു. സ്ഥാപനത്തിനെതിരെയും തന്നെ വഞ്ചിച്ചവര്‍ക്കെതിരെയും കൃഷ്ണദാസ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!