24.8 C
Kunnamkulam
Thursday, November 26, 2026
Home Bureaus Perumpilavu ചങ്ങരംകുളം മാട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം മാട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

137

ചങ്ങരംകുളം മാട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടത്തില്‍ താമസിച്ചിരുന്ന പള്ളത്ത് അബ്ദുള്ളക്കുട്ടിയുടെ മകന്‍ ജലീല്‍ എന്ന 38 വയസുള്ള ഷൗക്കത്തലിയെയാണ് വീടിന് സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച സമീപത്തെ വീട്ടിലെ കിണറ്റില്‍ മോട്ടോര്‍ ഇറക്കുന്നതിന് പോയ ജലീലിനെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലില്‍ രാത്രി 11.30 ഓടെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഹാജറയാണ് മാതാവ്, സബീന ഭാര്യയും സഹദ്, സാദിയ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!