24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam മിന്നും വിജയം; പ്ലസ്ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടി മുഹമ്മദ് മുര്‍സില്‍

മിന്നും വിജയം; പ്ലസ്ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടി മുഹമ്മദ് മുര്‍സില്‍

പ്ലസ്ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടി പുന്നയൂര്‍ക്കുളത്തിന്റെ അഭിമാനമായി മുഹമ്മദ് മുര്‍സില്‍. അബൂദബി മോഡല്‍ പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മുഹമ്മദ് മുര്‍സില്‍. ഇംഗ്ലീഷ്, മലയാളം, ഫിസികിസ്, കെമിസ്ട്രി, ബയോളജി, മാക്‌സ് വിഷയങ്ങളിലെല്ലാം നൂറുമേനി കൊയ്യാന്‍ മുര്‍സിലിനായി. കുടുംബ സമേതം അബുദാബിയില്‍ കഴിയുന്ന മുര്‍സില്‍ പെരിയാട്ടയില്‍ മൊയ്തുണ്ണിക്കുട്ടി – സാഹിറ ദമ്പതികളുടെ മകനാണ്.

പത്താം ക്ലാസിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. നീറ്റ് പരീക്ഷക്കുള്ള തയാറെടുപ്പിലാണ് മുര്‍സില്‍ ഇപ്പോള്‍. ഫുട്‌ബോള്‍ പ്രേമിയായ മുര്‍സില്‍ സ്‌കൂള്‍ ടീമംഗം കൂടിയാണ്. അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയാണ് വിദ്യാര്‍ഥിയുടെ ഇഷ്ടതാരം.

ADVERTISEMENT
error: Content is protected !!