24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

പുന്നയൂര്‍ അവിയൂരില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അവിയൂര്‍ സ്‌കൂളിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന കപ്ലേങ്ങാട് വീട്ടില്‍ പത്മനാഭന്‍ മകന്‍ 17 വയസുള്ള വിഷ്ണുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. വിവരമറിഞ്ഞ് എത്തിയ അകലാട് മൂന്നെയ്‌നി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷീജയാണ് മാതാവ്. വിവേക് സഹോദരനാണ്.

ADVERTISEMENT
error: Content is protected !!