25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad പോക്‌സോ കേസില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ക്ക് 37 വര്‍ഷം തടവും 5 ലക്ഷം പിഴയും ശിക്ഷ

പോക്‌സോ കേസില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ക്ക് 37 വര്‍ഷം തടവും 5 ലക്ഷം പിഴയും ശിക്ഷ

9 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ മദ്രസയില്‍ വച്ച് ലൈംഗിക പീഡനം നടത്തിയ കേസില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുല്ലശ്ശേരി തിരുനെല്ലൂര്‍ പുതിയ വീട്ടില്‍ മുഹമ്മദ് ഷെരീഫ് ചിറയ്ക്കലിനെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2022 ജൂലൈ മാസം മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തില്‍ പ്രതി പല തവണ മദ്രസയിലെ ക്ലാസ് മുറിയില്‍ വച്ച് പീഢനം നടത്തുകയും പുറത്തു പറഞ്ഞാല്‍ മാര്‍ക്ക് കുറയ്ക്കുമെന്നും തോല്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നതാണ് കേസ്.

ADVERTISEMENT
error: Content is protected !!