നിരവധി ക്രിമിനില്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

വധ ശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനില്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. എടക്കഴിയൂര്‍ പഞ്ചവടി പുളിക്കല്‍ വീട്ടില്‍ നെജില്‍ എന്ന നജീബിനെയാണ് പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ എ.സി.പി സിനോജ്.ടി.എസ് ന്റെ നേതൃത്വത്തില്‍ ചാവക്കാട് സിഐ. വിമല്‍. വി.വി. തൃശൂര്‍ ജില്ലയില്‍ നിന്നും 1 വര്ഷത്തേക്ക് നാടുകടത്തിയത്. ചാവക്കാട്, വാടാനപ്പിള്ളി , കാലടി, അയ്യമ്പുഴ, മാരാരിക്കുളം എന്നീ സ്റ്റേഷനുകളിലും വിളിക്കുന്ന ഇയാളുടെ പേരില്‍ വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, മോഷണം, എം.ഡി.എം.എ. , കഞ്ചാവ് എന്നിവ കൈവശംവെച്ചതിനും സാമൂഹ്യവിരുദ്ധ പ്രവര്‍്ത്തികളില്‍ ഏര്‌പ്പെട്ട് പൊതുസമാധാനത്തിനും, പൊതുജനാരോഗ്യത്തിനും, പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്ന ആളാണെന്നും ‘അറിയപ്പെടുന്ന ഗുണ്ട’ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ക്കെതിരെ തൃശ്ശൂര്‍ സിറ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഗുരുവായൂര്‍ സബ് ഡിവിഷനില്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ മാത്രമായി ഏഴാമത്തെയാള്‍ക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്. തുടര്‍ന്നും കഞ്ചാവ് – ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവര്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.