24 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kechery തീരദേശത്തെ റേഷന്‍ കടകളിലേക്ക് അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വൈകിയെത്തുന്നത് പ്രതിഷേധാര്‍ഹം

തീരദേശത്തെ റേഷന്‍ കടകളിലേക്ക് അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വൈകിയെത്തുന്നത് പ്രതിഷേധാര്‍ഹം

എന്‍ എഫ് എസ് എ കുന്നംകുളം ഗോഡൗണില്‍ നിന്ന് തീരദേശത്തെ റേഷന്‍ കടകളിലേക്ക് അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വൈകിയെത്തുന്നത് പ്രതിഷേധാര്‍ഹമെന്ന് മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.മുസ്താഖ് അലി. മറ്റിടങ്ങളില്‍ എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് റേഷന്‍ സാധനങ്ങള്‍ എത്തുമ്പോള്‍ ചാവക്കാട് തീരദേശത്തെ റേഷന്‍ കടകളില്‍ 20ആം തീയതിക്ക് ശേഷമാണ് റേഷന്‍ സാധനങ്ങള്‍ എത്തുന്നത്. പല ദിവസങ്ങളിലും ആളുകള്‍ റേഷന്‍ കടകളില്‍ പോയി തിരിച്ചുവരുന്ന അവസ്ഥയാണ്. വിഷയത്തില്‍ സിവില്‍ സപ്ലൈസ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും മുസ്താഖ് അലി കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT
error: Content is protected !!