27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam ‘ ആകാശമേ’ ഗദ്യ കവിതാസമാഹാരം കുന്നംകുളം നഗരസഭ ലൈബ്രറിക്ക് കൈമാറി

‘ ആകാശമേ’ ഗദ്യ കവിതാസമാഹാരം കുന്നംകുളം നഗരസഭ ലൈബ്രറിക്ക് കൈമാറി

പുരസ്‌കാരം നേടികൊടുത്ത ഗദ്യ കവിതാസമാഹാരം കുന്നംകുളം നഗരസഭ ലൈബ്രറിയിലേക്ക് കൈമാറി കവിയും അധ്യാപകനുമായ വിനോദ് പി ആചാരി. ആകാശമേ’ എന്ന ഗദ്യ കവിതാസമാഹാരത്തിനാണ് കവിയും അധ്യാപകനുമായ കാക്കനാട് തെങ്ങോട് സ്വദേശി വിനോദ് പി ആചാരിക്ക് തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ സുവര്‍ണതൂലിക പുരസ്‌കാരം ലഭിച്ചത്.

തിരുവനന്തപുരം ചിത്തരഞ്ജന്‍ സ്മാരക ഹാളില്‍ നടന്ന വാര്‍ഷികസമ്മേളനത്തില്‍ നടന്‍ എം ആര്‍ ഗോപകുമാര്‍ ആണ് പുരസ്‌കാരം സമ്മാനിച്ചത്. കുന്നംകുളം നഗരസഭ ലൈബ്രറിയിലേക്കായി ചെയര്‍ പേര്‍സണ്‍ സീതാ രവീന്ദ്രന്‍ കവിതാസമാഹാരം ഏറ്റുവാങ്ങി. ഇതുവരെ 2000 ത്തോളം കവിതകള്‍ വിനോദിന്റെ തൂലികയില്‍നിന്ന് പിറവിയെടുത്തിട്ടുണ്ട്. സംസ്ഥാന തലത്തിലുള്ള അഞ്ചോളം മറ്റ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജിലെ അധ്യാപകനായിരുന്നു വിനോദ്. ഇപ്പോള്‍ മീനങ്ങാടി ഗവ. പോളിടെക്‌നിക് അധ്യാപകനാണ്. നീതു ഭാര്യയും സിദ്ധാര്‍ഥ് മകനുമാണ്.

ADVERTISEMENT
error: Content is protected !!