30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur ആലുക്കല്‍ചിറ പാലത്തില്‍ മരത്തടി കുരുങ്ങി

ആലുക്കല്‍ചിറ പാലത്തില്‍ മരത്തടി കുരുങ്ങി

68

വേലൂര്‍ തയ്യൂര്‍ ആലുക്കല്‍ചിറ പാലത്തില്‍ കുരുങ്ങി കിടന്നിരുന്ന മരത്തടി പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബിയുടെ നേതൃത്വത്തില്‍, മുറിച്ചുനീക്കി. ശക്തമായ കാറ്റിലും മഴയിലും പുഴയിലേക്ക് കടപുഴകി വീണ മരമാണ് ഒഴുകിയെത്തി പാലത്തില്‍ തടഞ്ഞു നിന്നത്. വെളളിയാഴ്ച വൈകീട്ടാണ് പുഴയിലെ ഒഴുക്ക് തടസ്സപെടുത്തുന്ന അവസ്ഥയില്‍ മരം പാലത്തില്‍ തടഞ്ഞ് നില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മരം മുറിച്ച് നീക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും പുഴയില്‍ വെള്ളം ഉയര്‍ന്ന് ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടിരുന്നതിനാല്‍ ഇതിന് കഴിഞ്ഞില്ല. രാവിലെ വെള്ളം താഴ്ന്ന സാഹചര്യത്തിലാണ് മരം മുറിച്ച് മാറ്റിയത്. മരം പാലത്തില്‍ കുരുങ്ങി കിടക്കുന്നത് കഴിഞ്ഞ ദിവസം സിസിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

ADVERTISEMENT
error: Content is protected !!