28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; അടുപ്പുട്ടി സ്വദേശിക്കെതിരെ വിധി, പലിശ സഹിതം തുക നല്‍കണം

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; അടുപ്പുട്ടി സ്വദേശിക്കെതിരെ വിധി, പലിശ സഹിതം തുക നല്‍കണം

മുക്കുപണ്ടം പണയം വെച്ച് പണം അപഹരിച്ച കേസില്‍ പലിശ സഹിതം തിരികെ നല്‍കുവാന്‍ കോടതിവിധി. 2021 ല്‍ കുന്നംകുളം നാഷണല്‍ ഫിനാന്‍സില്‍ നിന്ന് 10 ലക്ഷം രൂപ അപഹരിച്ച കേസിലാണ് കുന്നംകുളം അടുപ്പുട്ടി ഇലവന്ത്ര വേലായുധന്‍ മകന്‍ ഷാജി (52)ക്കെതിരെ ചാവക്കാട് സബ് കോടതി ജഡ്ജ് വി.വിനോദ് വിധി പറഞ്ഞത്. സ്വര്‍ണാഭരണങ്ങള്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച കേസില്‍ പോലീസ് കേസ് കൂടാതെ സബ് കോടതിയില്‍ നാഷണല്‍ ഫിനാന്‍സ് സിവില്‍ കേസും ഫയല്‍ ചെയ്തിരുന്നു. സ്ഥാപനത്തിന് നേരിടേണ്ടി വന്ന നഷ്ടപരിഹാരം തേടിയാണ് പോലീസ് കേസ് കൂടാതെ സിവില്‍ നടപടി ക്രമത്തിലൂടെ സബ് കോടതിയെ സമീപിച്ചത്. അന്യായക്കാരായ നാഷണല്‍ ഫിനാന്‍സിന് വേണ്ടി അഭിഭാഷകരായ സോജന്‍ ജോബ്, ടി ഐ ജോയ് എന്നിവര്‍ ഹാജരായി.

ADVERTISEMENT
error: Content is protected !!