24.7 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

കുന്നംകുളം നഗരസഭയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

കുന്നംകുളം നഗരസഭയില്‍ നിന്ന് വിരമിച്ച വിവിധ സെക്ഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നഗരസഭ യാത്രയയപ്പ് നല്‍കി. ക്ലീന്‍ സിറ്റി മാനേജര്‍ സതീഷ്‌കുമാര്‍, സീനിയര്‍ ക്ലാര്‍ക്ക് മഞ്ജുഭാഷിണി, ഓഫീസ് അറ്റന്‍ഡന്റ് സേതു, ശുചീകരണ വിഭാഗം തൊഴിലാളികളായ പി.കെ മണികണ്ഠന്‍, കെ.കെ സുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് കോണ്‍ഫറന്‍സ് ഹാളില്‍ യാത്രയയപ്പ് നല്‍കിയത്.

ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പി.കെ ഷെബീര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.വിരമിക്കുന്നവര്‍ക്ക് നഗരസഭയുടെ ഉപഹാരം ചെയര്‍പേഴ്‌സണ്‍ കൈമാറി.

 

ADVERTISEMENT
error: Content is protected !!