27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam ഒരുമാസം മുമ്പ് റീ ടാറിങ്ങ് നടത്തിയ പുന്നയൂര്‍ ആക്കിപറമ്പ് ഒറ്റയിനി റോഡ് തകര്‍ന്നു

ഒരുമാസം മുമ്പ് റീ ടാറിങ്ങ് നടത്തിയ പുന്നയൂര്‍ ആക്കിപറമ്പ് ഒറ്റയിനി റോഡ് തകര്‍ന്നു

ഒരുമാസം മുമ്പ് റീ ടാറിങ്ങ് നടത്തിയ പുന്നയൂര്‍ ആക്കിപറമ്പ് ഒറ്റയിനി റോഡ് തകര്‍ന്നു. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് ഇത്രയും പെട്ടെന്നുള്ള റോഡ് തകര്‍ച്ചക്കുള്ള കാരണമെന്ന് പ്രദേശവാസികള്‍. പുന്നയൂര്‍ പഞ്ചായത്തിന് തൊട്ടുമുമ്പിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ് ആക്കിപറമ്പ് ഒറ്റയിനി റോഡ്. ജലനിധിയുടെയും, വാട്ടര്‍ അതോറിറ്റിയുടെയും ഗ്രൗണ്ട് പൈപ്പ് ഇടുന്നതിന്റെ ഭാഗമായി കുറച്ച് മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന അവസ്ഥയായിലായിരുന്നു റോഡ്. തുടര്‍ന്ന് നാട്ടുകാരുടെ പരാതിയും  പ്രതിഷേധങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് ഏകദേശം 8 ലക്ഷത്തിലധികം രൂപ ചിലവില്‍ ഒരു മാസം മുമ്പാണ് റോഡ് ടാര്‍ ചെയ്തത്.

മഴ പെയ്തതോടുകൂടി മെറ്റലുകള്‍ ഒലിച്ചു പോവുകയും മണ്ണ് പുറത്തേക്ക് കാണുന്ന സ്ഥിതിയുമാണ്. പലസ്ഥലങ്ങളിലും റോഡ് തകരുകയും, കുണ്ടുകളും കുഴികളും രൂപപ്പെട്ട് കിടക്കുന്ന അവസ്ഥയും ആണ്. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും കൂടുതല്‍ ദുരിതമാണ് സൃഷ്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സഞ്ജിത്ത് പറഞ്ഞു.

ADVERTISEMENT
error: Content is protected !!