25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഉദ്ഘാടനം നടത്തി

യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഉദ്ഘാടനം നടത്തി

75

കുന്നംകുളം യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ക്ലബ്ബ്, ഇന്റര്‍നാഷണല്‍ പ്രസിഡിയം മെമ്പര്‍ രമേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. റീജിയണല്‍ സെക്രട്ടറി രാജേഷ് ഗോപാല്‍ അംഗത്വ വിതരണവും ഇന്റര്‍നാഷണല്‍ വെബ് അഡ്മിന്‍ ജേക്കബ് ജോണ്‍ സര്‍വീസ് പ്രൊജക്റ്റ് ഉദ്ഘാടനവും നടത്തി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.പി. ജോണ്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം നിര്‍വഹിച്ചു. പ്രസിഡന്റ് സി.എം. മാത്യൂസ്, സെക്രട്ടറി ടി. വി. മോഹന്‍,

ട്രഷറര്‍ വി.എ. സേവി, വൈസ് പ്രസിഡന്റ് ജോസി ഫ്രാന്‍സിസ്, ജോയന്റ് സെക്രട്ടറി വി. അന്‍വര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വിദ്യാഭ്യാസം, കല, കായിക മേഖലയില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു. ക്ലബ്ബംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.ഇന്ത്യ ഏരിയ സെക്രട്ടറി മൈക്കിള്‍ കെ. മൈക്കിള്‍, ഏരിയ ട്രഷറര്‍ പ്രതീഷ് പോള്‍, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സി കെ അപ്പുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

ADVERTISEMENT
error: Content is protected !!