കംഫെര്‍ട്ട് സ്റ്റേഷനും പേ പാര്‍ക്കിങിനും അമിത തുക ഈടാക്കുന്നു; ബിജെപി കൗണ്‍സിലര്‍ പ്രതിഷേധിച്ചു

കുന്നംകുളം കംഫര്‍ട്ട് സ്റ്റേഷന്‍, പേ പാര്‍ക്കിങ് എന്നിവക്ക് അമിത തുക ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് നിശ്ചയിച്ച തുകകളുടെ പോസ്റ്റര്‍ പതിച്ച് ബിജെപി കൗണ്‍സിലര്‍. പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കംഫെര്‍ട്ട് സ്റ്റേഷന്‍, സ്റ്റാന്‍ഡിലെ പേ പാര്‍ക്കിങ് എന്നിവക്ക് കുന്നംകുളം നഗരസഭയില്‍ നിന്നും ടെന്റര്‍ എടുത്തിട്ടുള്ള തുകയെക്കാള്‍ അമിത തുക ഈടാക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി കൗണ്‍സിലര്‍ ബിനു പ്രസാദിന്റെ നേതൃത്വത്തില്‍, കംഫര്‍ട്ട് സ്റ്റേഷനിലും പേ-പാര്‍ക്കിംങ് ചെയ്യുന്ന സ്റ്റാന്‍ഡിലും നിശ്ചയിച്ച തുകകളുടെ പോസ്റ്റര്‍ പതിച്ചത്. കംഫര്‍ട്ട് സ്റ്റേഷന്‍ ഉപയോഗത്തിന് 2, 5 രൂപയാണ് നിരക്ക്, പേ – പാര്‍ക്കിങിന് 15 രൂപയുമാണ്.

എന്നാല്‍ ഇവിടെ കംഫര്‍ട്ട് സ്റ്റേഷനില്‍ 5, 10 രൂപയും പേ പാര്‍ക്കിങിന് 30 രൂപയുമാണ് പൊതുജനങ്ങളില്‍ നിന്നും ഈടാക്കുന്നത്. സംഭവത്തില്‍ ജീവനക്കാര്‍ക്ക് കൗണ്‍സിലര്‍ ബിനു പ്രസാദ് താകീത് നല്‍കി. സ്വകാര്യ വ്യക്തി നടത്തുന്ന ഈ ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധിക്കുമെന്നും ബിനു പ്രസാദ് പറഞ്ഞു. വിപിന്‍, രാഹുല്‍, ബോസ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT