29.8 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur കാവീട് കാരയൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ വര്‍ണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും നടത്തി

കാവീട് കാരയൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ വര്‍ണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും നടത്തി

കാവീട് കാരയൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ പ്രീ പ്രൈമറി കുട്ടികള്‍ക്കായി ഒരുക്കിയ വര്‍ണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍ നിര്‍വഹിച്ചു. സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാവക്കാട് ബിആര്‍സിയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വര്‍ണകൂടാരം നിര്‍മാണം പൂര്‍ത്തീകരിച്ചത്.

ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപക ദീപ പി, ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരംസമിതി അധ്യക്ഷരായ എ സായിനാഥന്‍ മാസ്റ്റര്‍, എ.എം ഷഫീര്‍, ശൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത് കുമാര്‍, ചാവക്കാട് എഇഒ പി എം ജയശ്രീ, പി. ആര്‍ മഞ്ജു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!