29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ യജുര്‍വേദ ലക്ഷാര്‍ച്ചന ആരംഭിച്ചു

കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ യജുര്‍വേദ ലക്ഷാര്‍ച്ചന ആരംഭിച്ചു

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനത്തിനു  മുന്നോടിയായി നടക്കുന്ന യജുര്‍വേദ ലക്ഷാര്‍ച്ചന ആരംഭിച്ചു. ആമല്ലൂര്‍ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലക്ഷാര്‍ച്ചനയ്ക്ക് ജൂണ്‍ 5 വ്യാഴാഴ്ച നടക്കുന്ന ബ്രഹ്‌മ കലശാഭിഷേകത്തോടെ സമാപനമാകും.

ക്ഷേത്രം തന്ത്രിമാരായ ബ്രഹ്‌മശ്രീ തെക്കേടത്ത് ശശിധരന്‍ നമ്പൂതിരി, ബ്രഹ്‌മശ്രീ അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരി, എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. അന്നേദിവസം വിശേഷാല്‍ കളഭാഭിഷേകവും ഉണ്ടായിരിക്കും. വ്യാഴാഴ്ച ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും പ്രസാദഊട്ട് ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് കെകെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനി പുള്ളി, ട്രഷറര്‍ ഭാസ്‌കര കുറുപ്പ്, എന്നിവര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!