25.9 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty ഒന്നാം റാങ്ക് നേടിയ അഡ്വ.ജൂലിയ ഷാജനെ എരുമപ്പെട്ടി പൗരാവലി ആദരിച്ചു

ഒന്നാം റാങ്ക് നേടിയ അഡ്വ.ജൂലിയ ഷാജനെ എരുമപ്പെട്ടി പൗരാവലി ആദരിച്ചു

കാലിക്കറ്റ് സര്‍വ്വകലാശാല എല്‍.എല്‍.ബി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഡ്വ. ജൂലിയ ഷാജനെ എരുമപ്പെട്ടി പൗരാവലി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി.സി ബിനോജ്, എരുമപ്പെട്ടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് റഷീദ് എരുമപ്പെട്ടി, സെക്രട്ടറി കെ.ആര്‍.രാധിക, പൊതു പ്രവര്‍ത്തകരായ കെ.ടി.റിനോള്‍ഡ്, പി.സി അബാല്‍ മണി, പി.ടി.ജോസഫ്, എ.എല്‍. ജോണി ആളൂര്‍, ഫാദര്‍ സിബി ജോണ്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.എരുമപ്പെട്ടി ചെറുവത്തൂര്‍ വീട്ടില്‍ ഷാജന്‍ – ജെയ്‌സി ദമ്പതികളുടെ മകളാണ്.

 

ADVERTISEMENT
error: Content is protected !!