ചാലിശേരി അത്താണിക്കല്‍ കണ്ണനായ്ക്കല്‍ തറവാട് കുടുംബ സംഗമത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു

ചാലിശേരി ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പത്താമത് കുടുംബ സംഗമത്തില്‍ കണ്ണനായ്ക്കന്‍ തറവാട്ടിലെ മുതിര്‍ന്ന അംഗമായ കെ. ഐ പാവുണ്ണി അദ്ധ്യക്ഷനായി. മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് വിളക്ക് തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവാഹ ജീവിതത്തില്‍ 25 വര്‍ഷം പിന്നിട്ട ദമ്പതികളെയും പഠനത്തില്‍ മികച്ച വിജയം നേടിയ കുട്ടിയെയും ഉപഹാരം നല്‍കി ആദരിച്ചു. ജോസ് മാസ്റ്റര്‍, ജിന്റോ ജേക്കബ്, ഷിന്റോ വര്‍ഗ്ഗീസ്, ലിയോ എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ADVERTISEMENT