28.1 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk സിസിടിവി ഇംപാക്റ്റ്; അപകടാവസ്ഥയിലായിരുന്ന ഇരുമ്പ് കവാടം പൊളിച്ചുനീക്കി

സിസിടിവി ഇംപാക്റ്റ്; അപകടാവസ്ഥയിലായിരുന്ന ഇരുമ്പ് കവാടം പൊളിച്ചുനീക്കി

സി.സി ടിവി ഇംപാക്റ്റ്; കുന്നംകുളം നഗരസഭാ ഓഫീസിനോട് ചേര്‍ന്ന വണ്‍വേ റോഡിലെ അപകടാവസ്ഥയിലിരുന്ന ഇരുമ്പ് കവാടം പൊളിച്ചുനീക്കി. വണ്‍ വേയിലേക്ക് വലിയ വാഹനങ്ങള്‍ കടക്കുന്നത് തടയാന്‍ സ്ഥാപിച്ചിരുന്ന ഭാരമേറിയ ക്രോസ്ബാര്‍ വാഹനമിടിച്ച് തകര്‍ന്ന നിലയിലായിരുന്നു.  ഇനിയും വാഹനമിടിച്ചാല്‍ ഇത് നിലം പതിച്ച് മറ്റൊരു അപകടത്തിന് കാരണമാകുമെന്ന നിലയിലായിരുന്നു.
ഇരുമ്പ് കവാടത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് സിസിടിവി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നഗരസഭ ചെയര്‍ പേര്‍സണ്‍ന്റെ നിര്‍ദ്ദേശപ്രകാരം നഗരസഭ എഞ്ചിനീയറിംങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇരുമ്പ് കവാടം പൊളിച്ചുമാറ്റിയത്. വണ്‍വേ റോഡിലൂടെ വലിയ വാഹനങ്ങള്‍ പ്രവേശിക്കാതിരിക്കാനുള്ള ഫലപ്രദമായ മറ്റൊരു സംവിധാനം ഒരുക്കുമെന്ന് നഗരസഭാ അറിയിച്ചു.

 

 

 

ADVERTISEMENT
error: Content is protected !!