25.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Guruvayur വീട്ടിലേക്ക് അതിക്രമിച്ച് കയറി മാല കവര്‍ന്ന സംഭവം; പ്രതി പിടിയില്‍

വീട്ടിലേക്ക് അതിക്രമിച്ച് കയറി മാല കവര്‍ന്ന സംഭവം; പ്രതി പിടിയില്‍

ഗുരുവായൂര്‍ മാവിന്‍ ചുവടില്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി മാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് ഈറോഡ് മാണിക്കപ്പാളയം ഹൗസിങ് കോളനിയില്‍ 38 വയസ്സുള്ള കാര്‍ത്തികിനെയാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞമാസം പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവിന്‍ ചുവടിലെ അമ്പാടി നഗറില്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി വയോധികയുടെ മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു. കൂടാതെ സമീപത്ത് പൂട്ടിക്കിടന്ന വീട്ടിലേക്ക് കയറി രണ്ട് ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കമ്മലും 500 രൂപയും അടക്കം ഇയാള്‍  മോഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് ഗുരുവായൂര്‍ പോലീസ് പിടികൂടിയത്. ഗുരുവായൂര്‍ എ. സി.പി.ടി. എസ്. സിനോജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.  എസ്. ഐ. മാരായ യു . മഹേഷ്, നന്ദന്‍ കെ മാധവന്‍, എ.എസ്.ഐ.മാരായ സുധീര്‍, വിപിന്‍, എസ്.സി. പി. ഒ. കൃഷ്ണപ്രസാദ്, സി. പി.ഒ. മാരാ യ നിഖില്‍, ജോസ്‌പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!