കുന്നംകുളം സുധ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ശേഖരന്‍ അത്താണിക്കല്‍ ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു

കുന്നംകുളം സുധ കോളേജിലെ 77 – 78 ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ശേഖരന്‍ അത്താണിക്കല്‍ മാസ്റ്റര്‍ രണ്ടാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. ശേഖര സ്മരണകള്‍’ എന്ന പേരില്‍ കുന്നംകുളം ടി ടി ഐ കേളേജില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം നാടക-സിനിമ അഭിനേതാവ് ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജോസഫ് ജോണ്‍ മുഖ്യാതിഥിയായി. സി.വി. ഗീവര്‍ഗ്ഗീസ് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികളായ ഐ.പി രാമചന്ദ്രന്‍, ജയ്‌സിംഗ് കൃഷ്ണന്‍, ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കഥാകൃത്ത് വശ്യവചസ്സ് , ഗായകന്‍ മമ്മിക്കുട്ടി, ജലീല്‍ പൂക്കോട് ഡോളി സൈമണ്‍, നാരായണന്‍ നമ്പൂതിരി, ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT